26 June 2026
വായനാവാരം 2026
കേരളത്തിന്റെ വായനാ സംസ്കാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിൽ വായനാവാരം 2026 വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുസ്തക പ്രദർശനം, വായനാ പ്രതിജ്ഞ, പുസ്തകപരിചയം, സാഹിത്യ സംവാദം, വിദ്യാർത്ഥികളുടെ സൃഷ്ടികളുടെ അവതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വായനയിലൂടെ അറിവും ചിന്താശേഷിയും വളർത്തേണ്ടതിന്റെ പ്രാധാന്യം അധ്യാപകരും അതിഥികളും വിദ്യാർത്ഥികളോട് പങ്കുവച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
